അടിസ്ഥാനപരമായും തത്ത്വാദിഷ്ഠിതമായും ചിന്തിക്കുമ്പൊൾ നിയാമകമായ ഘട്ടങ്ങളിൽ എടുത്ത പല തീരുമാനങ്ങളും നിർദാക്ഷിണ്യം എട്ടിന്റെ പണിയായ് എനിക്കിട്ട് തന്നെ കിട്ടി..
ഈ എന്റ്രൻസ് കുണ്ടാമണ്ടികളിൽ പണ്ട് ന്വാമിന് ഇശ്ച്യി പോലും താല്പര്യം ഇല്ലാർന്നു.. എല്ലാരും പോണ കണ്ടപ്പൊൾ, പണ്ടാറടക്കാനായിട്ട് ഞാനും പോയി.. എന്നിട്ടെന്താ..? രണ്ട് കൊല്ലം കുറെയേറെ ഭീകരൻ മാരോടൊപ്പം
കോച്ചിങ്ങ് സെന്ററിൽ കോച്ചാൻ പോയതിന്റെ ദുഃഖഭാരം പേറി നടക്കുന്നു.
എൻജിനിയറിങ്ങാണ് നുമ്മ നോക്കിയിരുന്നത്. (മഡിസിന് കിട്ടാത്തവര്/ കിട്ടാൻ സാധ്യത
ഇല്ലാത്തവർ/Computer Science എടുത്തവർ ഇങ്ങനെ മൂന്ന് വിഭാഗത്തിൽ പെടുന്നവരാണ് ഈ പണി നോക്കുന്നത് എന്ന ചില പരട്ട വികടനവാദി
മല്ലൂസ് പറഞ്ഞ്
നട്ക്കുന്നുണ്ടെന്ന്
അപ്പോൾ മനസ്സിലായ്.)
കുലംകുത്തിയായ് ക്ലാസിൽ പോയി ഇരിക്കുന്ന സമയത്താണ് എന്നെ പോലെ എത്തിപ്പെട്ട സയ്യാഫ് എന്ന മറ്റൊരു കുലംകുത്തിയുമായ് പുതിയ പാർട്ടി രൂപീകരിക്കുന്നത്.. അത് തികച്ചും ഒരു വഴിത്തിരിവായ്... തല പൊകച്ച് കളയുന്നതിന് പകരം ക്രിയേറ്റീവായ് ചിന്തിക്കാൻ തുടങ്ങി. ഒരു പണിയുമില്ലാത്ത രണ്ട്
പേര് ചേരുമ്പോളാണല്ലൊ ഭാഗീരഥപ്രയത്നമില്ലാതെ ഐഡിയകൾ ഉണ്ടാവുന്നത്.. ;)
തുടക്കത്തിൽ ഇൻഡിക്കേറ്റർ ഡയഗ്രത്തിൽ നിന്നും മറ്റും ചുണ്ടൻ വള്ളമുണ്ടാക്കി നടന്നു.(Indicator diagram എന്താണെന്നറിയാത്തവർ ബുദ്ധിജീവി സഖാകളുടെ സഹായം തേടുന്നത് ഉചിതം.)
പിന്നെ പിന്നെ "തിന്നുക, തൂറുക, ഉറങ്ങുക" എന്ന കാലാതീതമായ , സർവ്വോപരി കലാനുസൃതമായ് ദ്രുവീകരിക്കപെടാത്ത ആശയത്തിൽ ഊന്നി മണ്ടൊതിരക്രതങ്കമായ ജീവിതം അലമ്പാക്കി.!
അങ്ങനെയൊക്കെ തട്ടി മുട്ടി അലമ്പാക്കിയ എന്റെ രണ്ട്
വർഷത്തെ കഥ ആരും വായിച്ചിലെങ്കിൽ പോലും ഞാൻ വരും നാളുകളിൽ post ചെയ്യും.
No comments:
Post a Comment