Thursday, July 5, 2012

കൃഷ്ണൻകുട്ടി സായിപ്പ്.

ഇതൊരു മാരകാനുഭവമാണ്..

ക്ലാസ് തുടങ്ങിയതിനു ശേഷവും കോച്ചിങ്ങ് സെന്ററിൽ പിള്ളേർ തുരുതുരാ വന്ന് ചേർന്ന് കൊണ്ടിരുന്നു. അത്കൊണ്ട് തന്നെ അതൊരു പുതുമയുമല്ലായിരുന്നു. പക്ഷെ.. അന്ന് വന്നവനെ കണ്ട് എല്ലാരും ഒന്ന് ഞെട്ടി..!! നല്ല ഇന്ദുലേഖയുടെ നിറം.. I mean, "കോതമ്പിന്റെ..".ആരെയും കൂസാത്ത നയനങ്ങൾ..     ഒരു സായിപ്പ്.!!

സായിപ്പണ്ണൻ എന്റെ അടുത്ത് തന്നെ വന്നിരുന്നു. ആത്മാഭിമാനത്താൽ ഞാൻ ധൃതങ്കപുളകിതനായ്. ഇന്റെർവൽ ആയപ്പോൾ സായിപ്പണ്ണനോട് മുട്ടാൻ തന്നെ തീരുമാനിച്ചു.

എന്നിലെ "പൃഥ്വീരായപ്പൻ" ഉണർന്നു.!

"വാച്ച്യൊനേമ് എഹ്..?"
.
യാതൊരുളുപ്പും ഇല്ലാതെ വ്യക്തമായ് അവൻ പറഞ്ഞു"കൃഷ്ണൻ"



ഹും.. സായിപ്പാണുപോലും സായിപ്പ്.. (ഇവനൊക്കെ ആ രഞ്ജിനി ഹരിദാസിനെ കണ്ട് പഠിക്കണം.. ഷിറ്റ്.)

കൃഷ്ണൻകുട്ടി സായിപ്പിന്റെ ഒരു കളറ് പടം താഴെ.



ചങ്കീ കയ്യ് വച്ച് പറ.. ഇങ്ങോരെ "ക്രിഷ്ണാ.." എന്ന് വിളിക്കാൻ മനസാക്ഷി ഉള്ളവന് പറ്റുമോ..?

Sunday, June 10, 2012

ആകെമൊത്തം ടോട്ടൽ പ്രശ്നം.!


അടിസ്ഥാനപരമായും തത്ത്വാദിഷ്ഠിതമായും ചിന്തിക്കുമ്പൊൾ നിയാമകമായ  ഘട്ടങ്ങളിൽ എടുത്ത   പല തീരുമാനങ്ങളും നിർദാക്ഷിണ്യം എട്ടിന്റെ പണിയായ്  എനിക്കിട്ട് തന്നെ കിട്ടി..

ഈ   എന്റ്രൻസ്  കുണ്ടാമണ്ടികളിൽ പണ്ട്  ന്വാമിന് ഇശ്ച്യി പോലും താല്പര്യം ഇല്ലാർന്നു..  എല്ലാരും പോണ  കണ്ടപ്പൊൾ, പണ്ടാറടക്കാനായിട്ട് ഞാനും പോയി.. എന്നിട്ടെന്താ..? രണ്ട്   കൊല്ലം കുറെയേറെ ഭീകരൻ മാരോടൊപ്പം
 കോച്ചിങ്ങ്  സെന്ററിൽ കോച്ചാൻ പോയതിന്റെ ദുഃഖഭാരം പേറി നടക്കുന്നു.

എൻജിനിയറിങ്ങാണ്   നുമ്മ   നോക്കിയിരുന്നത്. (മഡിസിന്  കിട്ടാത്തവര്/ കിട്ടാൻ സാധ്യത 
ഇല്ലാത്തവർ/Computer Science എടുത്തവർ  ഇങ്ങനെ മൂന്ന്   വിഭാഗത്തിൽ പെടുന്നവരാണ്   ഈ   പണി നോക്കുന്നത്  എന്ന  ചില  പരട്ട വികടനവാദി 
മല്ലൂസ്  പറഞ്ഞ്
നട്ക്കുന്നുണ്ടെന്ന്
അപ്പോൾ മനസ്സിലായ്.)

കുലംകുത്തിയായ്  ക്ലാസിൽ പോയി ഇരിക്കുന്ന  സമയത്താണ്  എന്നെ പോലെ എത്തിപ്പെട്ട സയ്യാഫ്  എന്ന  മറ്റൊരു കുലംകുത്തിയുമായ്  പുതിയ  പാർട്ടി രൂപീകരിക്കുന്നത്.. അത്  തികച്ചും ഒരു വഴിത്തിരിവായ്...   തല  പൊകച്ച്  കളയുന്നതിന്  പകരം ക്രിയേറ്റീവായ്  ചിന്തിക്കാൻ തുടങ്ങി. ഒരു പണിയുമില്ലാത്ത   രണ്ട്
പേര്  ചേരുമ്പോളാണല്ലൊ ഭാഗീരഥപ്രയത്നമില്ലാതെ ഐഡിയകൾ ഉണ്ടാവുന്നത്.. ;)

തുടക്കത്തിൽ ഇൻഡിക്കേറ്റർ ഡയഗ്രത്തിൽ നിന്നും മറ്റും ചുണ്ടൻ വള്ളമുണ്ടാക്കി നടന്നു.(Indicator diagram എന്താണെന്നറിയാത്തവർ ബുദ്ധിജീവി സഖാകളുടെ സഹായം തേടുന്നത്  ഉചിതം.)

പിന്നെ പിന്നെ "തിന്നുക, തൂറുക, ഉറങ്ങുക" എന്ന  കാലാതീതമായ , സർവ്വോപരി കലാനുസൃതമായ്  ദ്രുവീകരിക്കപെടാത്ത   ആശയത്തിൽ ഊന്നി മണ്ടൊതിരക്രതങ്കമായ  ജീവിതം അലമ്പാക്കി.!

അങ്ങനെയൊക്കെ തട്ടി മുട്ടി അലമ്പാക്കിയ  എന്റെ രണ്ട്
വർഷത്തെ കഥ ആരും വായിച്ചിലെങ്കിൽ പോലും ഞാൻ വരും നാളുകളിൽ post ചെയ്യും.




Tuesday, June 5, 2012

തിരിച്ചുവരവുകൾ.. വൻവീഴ്ചകൾ.

സത്യം പറയാലൊ, പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്നാ പിന്നെ, നാട്ടുകാരെയും സുഹൃത്തുക്കളെയും ഒക്കെ എന്നെ കൊണ്ട് ആവുന്നത് പോലെ നന്നായി ഒന്ന് വെറുപ്പിച്ച് കളയാം എന്ന ചിന്ത വൈകിയായാലും തോന്നിപ്പിച്ചത് പടച്ചതമ്പുരാൻ തന്നെ.. തദ്വാര, നിരന്തരമായ ഭഗീരഥപ്രയത്നത്തിലൂടെ ഞാൻ അത് സാധിചെടുക്കും എന്നത് നിശ്ചയം.

ജാഗ്രതൈ.

Friday, April 30, 2010

SSLC റിസൽട്ട് വരുന്നു..;അടിച്ച് മൊനേ..!

അതെ.... ഇപ്പൊൾ സുഹ്രുതിന്റെ മെസേജ് വന്നു..!! SSLC റിസൽട്ട് മെയ് മൂന്നിനു വരും.!!


കേട്ടത് മുതൽ നെൻജ്ജിനകത്തൊരു ഡും ഡും..!! വയറിനകത്തൊരു ഗുളു ഗുളു..!! ചെവിക്കകത്തൊരു പീം പീം..!!

അറിയാതെ പാടി പോയാച്ക്..! “പാളൂട്ടി വളത്ത കിളി.. പളം കൊടുത്ത് പാത്ത് കിളി....”


....ഡോക്ക്ട്ടർ..... പറയൂ..... “ഇതൊരു രോഗമാണോ..??” “സൊല്ല് കിളി...”

അഹം ബ്രഹ്മാസ്മി.

ഒളിയൻ..!

Thursday, April 29, 2010

തത്ത്വമസി..!!

അതു നീ തന്നെ..!

അതെ, മുജ്ജന്മത്തിലൊ ഈ ജന്മത്തിലൊ താങ്കൾ ചെയ്ത പാപമാണു ഈ ബ്ലൊഗിൽ വന്ന് പെടാൻ കാരണം.

അതിനു പഞ്ച പാവവും, സത്സ്വഭാവിയും, സത്ഗുണ സംബന്നനും, അതിലുമുപരി വിദ്യാസംബന്നനുമായ എന്നെ പഴി പറഞിട്ടു ഒരു കാര്യവുമില്ല.

അഹം ബ്രഹ്മാസ്മി